#Fever death #Panoor
(www.panoornews.in)പാനൂർ മേഖലയിൽ പനി ബാധിച്ച് വീണ്ടും മരണം. ഒളവിലം രാമകൃഷ്ണ ഹൈസ്ക്കൂളിന് സമീപത്തെ കുന്നുമ്മൽ ആദർശിന്റെ ഭാര്യ റിയ ലിനീഷ് (21) ആണ് പനി ബാധിച്ച് മരിച്ചത്.
ആലപ്പുഴ ചതുർത്യാകരി വേണാട്ടുകാടു മുപ്പതിൻചിറയിലെ ലിനീഷ് മാത്യുവിന്റെ മകളാണ്. കഴിഞ്ഞ ദിവസം പാനൂരിനടുത്ത കൂറ്റേരി ശ്രീനാരായണ മഠത്തിന് സമീപം കാരോള്ളതിൽ ശ്യാം പ്രസാദ് (29) പനി ബാധിച്ച് മരണപ്പെട്ടിരുന്നു. ഇതോടെ പാനൂർ മേഖലയിൽ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി.
Content Highlight: Another fever death shocks Panur region; 21-year-old dies while undergoing treatment














































